Kerala Gold Rate: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില 66,000 ത്തിനു താഴെയെത്തി

Kerala Gold Rate: ഒരു പവന്റെ ഇന്നത്തെ വില അറിയാം

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 66000 ത്തിനു താഴെയെത്തി. 

1 /5

ഇതോടെ ഒരു പവന് സ്വർണത്തിന്റെ വിപണി വില 65,800 രൂപയാണ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8225 രൂപയിലെത്തി.

2 /5

ഇന്നലെ പവന് 200  രൂപ കുറഞ്ഞിരുന്നു. തുടർന്ന് ഇന്നും സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി.   

3 /5

ഏപ്രിൽ 3ന് 68,480 രൂപയെന്ന സർവ്വകാല റെക്കോർഡിൽ സ്വർണവിലയെത്തിയിരുന്നു. ഏപ്രിൽ മാസം ആരംഭിച്ചതേ റെക്കോർഡ് നിരക്കിലായിരുന്നു സ്വർണ്ണം. ഇപ്പോൾ ഉയർന്ന നിരക്കുകൾ തിരിച്ചിറങ്ങുകയാണ്.

4 /5

ഏപ്രിൽ 4 മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. 

5 /5

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ പുറത്തു വന്നതോടുകൂടി വ്യാപാര യുദ്ധത്തിന്റെ തീവ്രത വർധിച്ചിട്ടുണ്ട്. ഇത് മാന്ദ്യത്തിലേക്ക് വഴി വെച്ചേക്കുമെന്ന ഭീതിയിൽ നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള പ്രധാന കാരണം. 

You May Like

Sponsored by Taboola