Gold rate in Kerala: ഹോ ആശ്വാസം! സ്വർണ്ണവിലയിൽ നേരിയ ഇടിവ്

Gold Price in Kerala: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി


ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്.. ഇതോടെ റെക്കോർഡ് നിരക്കായ 65,840  രൂപയിൽ നിന്നും 65,760 രൂപയായി സ്വർണ്ണവില.

1 /6

എങ്കിലും ഉയർന്ന നിരക്കിൽ തന്നെയാണ് വില തുടരുന്നത്.  ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 80 രൂപ കൂടി 65,760 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി ഇന്ന് 8,220 രൂപയായി.

2 /6

ജനുവരി 22 ന് ആദ്യമായാണ് സ്വർണവില റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡിലേക്ക് കുതിച്ചത്. ഇപ്പോൾ അതും തിരുത്തി 70,000 ത്തിലേക്കിള്ള കുതിപ്പിലാണ്.

3 /6

ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 75,000 രൂപയെങ്കിലും വേണം.

4 /6

കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില 64,000 ത്തിന് താഴെയെത്തിയിരുന്നു. ഇത് സ്വർഭാരണ പ്രേമികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും വില വർദ്ധിക്കുന്നത് ആശങ്ക ഉണർത്തിയിട്ടുണ്ട്.

5 /6

ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്. എന്നാൽ ഇന്നലെ ഈ റെക്കോര‍ഡിനെയും മറികടന്ന് 65,840 എന്ന വിലയിലേക്ക് സ്വർണ്ണം ഉയർന്നിരുന്നു. 

6 /6

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം.  മാത്രമല്ല യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.

You May Like

Sponsored by Taboola