Kerala Gold Rate: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലെത്തി
840 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 71,360 രൂപയായി.
ഏപ്രിൽ മാസത്തിൽ വിശ്വസിക്കാനാകാത്ത തരത്തിലാണ് സ്വർണ്ണവില രേഖപ്പെടുത്തിയത്. റെക്കോർഡുകൾ തിരുത്തികുറിച്ച് കുതിപ്പ് തുടരുകയാണ് സ്വർണ്ണം.
ഒരു ഗ്രാം സ്വർണത്തിന് 105 രൂപ വർദ്ധിച്ച് 8,920 രൂപയായി ഇന്ന് വിപണി നിരക്ക്. സർവകാല റെക്കോർഡിലാണ് ഇന്നത്തെ വില വർധനയോടെ സ്വർണവിലയെത്തിയിരിക്കുന്നത്.
രണ്ട് ദിവസം കൊണ്ട് 1600 രൂപയാണ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്.
അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല. അന്താരാഷ്ട്ര സ്വർണ്ണവില വർദ്ധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7350 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.