Kerala Gold Rate: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

Written ByKarthika VUpdated byKarthika V
Published: Oct 02, 2025, 11:27 AM IST|Updated: Oct 02, 2025, 11:27 AM IST

Gold Rate Kerala Today: 87,000ന് മുകളിലാണ് സംസ്ഥാനത്ത് ഇപ്പോൾ സ്വർണത്തിന്റെ നിരക്ക്. 

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. വില കുറഞ്ഞുവെങ്കിലും സ്വർണത്തിന്റെ ഇപ്പോഴത്തെ നിരക്ക് വലിയ രീതിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

 

1/5

400 രൂപയുടെ കുറവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. 87,040 രൂപയാണ് ഇന്ന് ഒരു പവന്റെ വില. 

 

2/5

ഒരു ​ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,880 രൂപയാണ് ഇന്ന് ഒരു ​ഗ്രാമിന്റെ വില.

 

3/5

ഇന്നലെ റെക്കോർഡ് വിലയായിരുന്നു സ്വർണത്തിന്. 87,440 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. 

 

4/5

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ തുടങ്ങിയ ഇടങ്ങളിലെല്ലാം പവന് 87,040 രൂപയും ​ഗ്രാമിന് 10,880 രൂപയുമാണ് വില. 

 

5/5

ചരിത്രത്തിൽ തന്നെ ഏറ്റവും കൂടിയ നിരക്കിലാണ് ഇപ്പോൾ സ്വർണവ്യാപാരം നടക്കുന്നത്.