Gold Rate in Kerala Today 05 November 2025: റെക്കോർഡ് നിരക്കിൽ നിന്നും ദിനംപ്രതി താഴേക്ക് ഇറങ്ങുകയാണ് സ്വർണ്ണവില
സ്വർണ്ണം പവന് ഇന്ന് കുറഞ്ഞത് 720 രൂപയാണ്
1/6ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി. കൂടാതെ ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയിലുമെത്തി.
2/6ഇന്നലെ ഒരു പവന് 89,800 രൂപയും ഒരു ഗ്രാമിന് 11,225 രൂപയുമായിരുന്നു വിപണിനിരക്ക്.
3/6ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മൂന്നാം തീയതിയാണ്. 90,320 രൂപയായിരുന്നു ഒരു പവന്റെ ഏന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇന്നാണ്.
4/6സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി ഒക്കെയായി ഏകദേശം 1 ലക്ഷത്തോളം രൂപ വേണ്ടിവരും
5/6കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 89,080 രൂപയിലാണ് വ്യാപാരം
6/6നവംബർ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 90,200, നവംബർ 2- 90,200, നവംബർ 3- 90,320, നവംബർ 4- 89,800, നവംബർ 5- 89,080.