Gold Rate in Kerala Today 05 October 2025: സ്വർണവില ഇടയ്ക്കൊക്കെ കുറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നിരക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
എല്ലാ റെക്കോർഡുകളും തകർത്ത് കൊണ്ടാണ് ഇപ്പോൾ സ്വർണവില പോകുന്നത്. അധികം വൈകാതെ ഒരു ലക്ഷത്തിലേക്ക് വില കടന്നേക്കും.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 640 രൂപ കൂടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ ഒരു പവന് 87,560 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ഒരു ഗ്രാമിന് 80 രൂപയും കൂടിയിരുന്നു. ഇതോടെ ഗ്രാമിന്റെ വില ഇപ്പോൾ 10,945 രൂപയിലെത്തി നിൽക്കുകയാണ്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലെല്ലാം ഇതേ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്.
പവന് 87,560 രൂപയാണ് വിലയെങ്കിലും സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും ഒക്കെയായി ഒരു ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.
ഒക്ടോബർ 2നും 3ന് രാവിലെയും സ്വർണവില കുറഞ്ഞ് 86,000ൽ എത്തിയിരുന്നു. എന്നാൽ മൂന്നാം തിയതി ഉച്ച കഴിഞ്ഞ് വില വീണ്ടും ഉയരുകയായിരുന്നു. ഇപ്പോൾ വില സർവ്വകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്.