Kerala Gold Rate 06 September 2025: സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്; ഇന്ന് വർധിച്ചത് 640 രൂപ

Written ByAjitha Kumari
Published: Sep 06, 2025, 11:55 AM IST|Updated: Sep 06, 2025, 11:55 AM IST

Kerala Gold Rate Today: സംസ്ഥാനത്തെ സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇതുവരെയുള്ള റെക്കോർഡ് വിലകളെ എല്ലാം മറികടന്നുകൊണ്ട് സ്വർണവില കുതിക്കുകയാണ്.  

Gold Rate In Record Hike1/7

സംസ്ഥാനത്തെ സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇതുവരെയുള്ള റെക്കോർഡ് വിലകളെ എല്ലാം മറികടന്നുകൊണ്ട് സ്വർണവില കുതിക്കുകയാണ്

Gold Rate Today2/7

ഇന്ന് പവന് 640 രൂപ കൂടി 79,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില 80,000 എത്താൻ വെറും 440 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഇന്നലെ പവന് 78920 രൂപയിയായിരുന്നു

Gold Rate Affect Marriage3/7

ഗ്രാമിന് 10,940 രൂപയുമാണ്. സ്വർണവിലയുടെ കുതിപ്പ് ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

4/7

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ 77800 ആയിരുന്ന സ്വര്‍ണവില ആറാം ദിനം 80000 ത്തിലേക്ക് അടുക്കുകയാണ്

Gold Price5/7

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചിരിക്കുന്നത്

Trump Policy Effect6/7

ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം എന്നാണ് വിലയിരുത്തൽ

Gold Rate On September7/7

ഈ മാസത്തെ സ്വർണവില;  സെപ്റ്റംബർ 1- 77800, സെപ്റ്റംബർ 2- 78440, സെപ്റ്റംബർ 3-78440, സെപ്റ്റംബർ 4- 78360, സെപ്റ്റംബർ 5- 78920, സെപ്റ്റംബർ 6-78920