Gold Rate in Kerala Today 08 November 2025: സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് ഉപഭോക്താക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം സ്വർണവില കുറഞ്ഞിരുന്നു. ഇന്നും അതേ നിരക്കിൽ തുടരുകയാണ്.
89,480 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.
11,185 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഇന്നലെ സ്വർണത്തിന് 400 രൂപ കുറഞ്ഞിരുന്നു. അതേ നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്.
നവംബർ 6ന് രാവിലെ ഒരു പവന് 89,400 രൂപയും ഗ്രാമിന് 11,175 രൂപയുമായിരുന്നു. എന്നാൽ, ഉച്ചയോടെ ഒരു പവന് 89,880 രൂപയും ഗ്രാമിന് 11,235 രൂപയുമായി ഉയർന്നിരുന്നു.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് മൂന്നാം തീയതി രേഖപ്പെടുത്തിയ 90,320 രൂപയായിരുന്നു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 5നാണ്. 89,080 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്.