Gold Rate in Kerala Today 10 November 2025: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവിലയുള്ളത്.
ഇന്ന് ഒറ്റയടിക്ക് 800 രൂപയ്ക്ക് മുകളിൽ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. വീണ്ടും 90,000ന് മുകളിലെത്തിയിരിക്കുകയാണ് വില.
ഇന്ന് 880 രൂപയാണ് ഒരു പവന് വില ഉയർന്നത്. ഇതോടെ 90,360 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
110 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത്. 11,295 ആണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില.
നവംബർ 7ന് വില കുറഞ്ഞ ശേഷം കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
ഇന്ന് വില വർധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്വർണവില.
നവംബർ 5ന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.