Kerala Gold Rate: ഇന്നലെ സ്വർണ്ണവിലയിൽ വൻ കുതിപ്പ് ഉണ്ടായിരുന്നെങ്കിലും ഇന്ന് സ്വർണ്ണവില കുറഞ്ഞിരിക്കുകയാണ്.
ഇന്നലെ സ്വർണ്ണവിലയിൽ വൻ കുതിപ്പ് ഉണ്ടായിരുന്നെങ്കിലും ഇന്ന് സ്വർണ്ണവില കുറഞ്ഞിരിക്കുകയാണ്. ഇന്ന് കുറഞ്ഞത് 240 രൂപയാണ്.
ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 92,040 രൂപയാണ്.
ഇന്ന് ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 11505 ആണ്
ഇന്നലെ രാവിലെ വൻ കുതിപ്പ് അതായത് 1800 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ 320 രൂപ കുറഞ്ഞിരുന്നു. ഇന്ന് രാവിലെയും വില ഇടിഞ്ഞു
മാസത്തിന്റെ തുടക്കത്തിൽ 90200 ആയിരുന്ന സ്വർണ്ണവില ഈ മാസം 5 ന് 89080 ആയി താഴ്ന്നു. പിന്നീട് വിലയിൽ ചാഞ്ചാട്ടം രേഖപ്പെടുത്തുകയായിരുന്നു
ഒക്ടോബർ 17 ന് രേഖപ്പെടുത്തിയ 97360 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് വില
ശേഷം വിലയിൽ ഇടിവുണ്ടായി 90000 ൽ എത്തിയിരുന്നു. പിന്നെ വീണ്ടും കൂടുകയായിരുന്നു