Gold Rate in Kerala Today 12 October 2025: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുതിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് വില.
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവും സ്വർണത്തിന്റെ വില ഉയർന്നിരുന്നു.
ഇന്നലെ രാവിലെ 400 രൂപയും ഉച്ചയ്ക്ക് ശേഷം 600 രൂപയുമാണ് വർധിച്ചത്. ആകെ 1000 രൂപയുടെ വർധനവാണ് ഇന്നലെ സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. ഗ്രാമിന് രാവിലെ 50 രൂപയും വൈകിട്ട് 75 രൂപയും വർധിച്ചിരുന്നു. ആകെ 125 രൂപയുടെ വർധനവുണ്ടായി.
നിലവിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 91,720 രൂപയാണ്. ഒരു ഗ്രാമിന് 11,465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും ഇതേ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആളുകൾ ഇപ്പോഴും സ്വർണം വാങ്ങുന്നതൊക്കെ വില വർധിക്കാനുള്ള കാരണമാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും.