Gold Rate in Kerala Today 13 November 2025: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വമ്പൻ കുതിപ്പ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവിലയുള്ളത്
ഇന്ന് ഒറ്റയടിക്ക് 1,680 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. 93,000 കടന്നിരിക്കുകയാണ് ഇപ്പോൾ സ്വർണ്ണനിരക്ക്
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 1,680 രൂപ ഉയർന്ന് 93,720 രൂപയിലെത്തി. ഒരു ഗ്രാമിന് 210 രൂപ വർദ്ധിച്ച് 11,715 രൂപയിലുമെത്തി.
ഇന്നലെ ഒരു പവന് 92,040 രൂപയും ഗ്രാമിന് 11,505 രൂപയുമായിരുന്നു വിപണിനിരക്ക്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 5നാണ്. 89,080 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണ്ണത്തിന്. ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്ക് ഇന്നാണ് രേഖപ്പെടുത്തിയത്.
കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 93,720 രൂപയിലാണ് വ്യാപാരം
നവംബർ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 90,200, നവംബർ 2- 90,200, നവംബർ 3- 90,320, നവംബർ 4- 89,800, നവംബർ 5- 89,080, നവംബർ 6- 89,400, നവംബർ 6- 89,880, നവംബർ 7- 89,480, നവംബർ 8- 89,480, നവംബർ 9- 89,480, നവംബർ 10- 90,360, നവംബർ 10- 90,800, നവംബർ 11- 92,600, നവംബർ 11- 92,280, നവംബർ 12- 92,040, നവംബർ 13- 93,720.