Kerala Gold Rate Today 14 ഓഗസ്റ്റ് 2025: സംസ്ഥാനത്ത് സ്വർണവിലയിൽ ഈ മാസം വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. കൂടിയും കുറഞ്ഞും നിൽക്കുകയാണ് വില.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലത്തെ അതേ നിരക്കിലാണ് ഇന്ന് കേരളത്തിൽ സ്വർണവ്യാപാരം നടക്കുന്നത്.
1/5ഇന്നലെ 40 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞത്. 5 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. ഇതോടെ പവന് 74,320 രൂപയും ഗ്രാമിന് 9290 രൂപയുമാണ് വിപണിവില.
2/5കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പവന് 74,320 രൂപയും ഗ്രാമിന് 9290 രൂപയുമാണ് വിപണിവില.
3/5ഓഗസ്റ്റ് 1ന് ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ് നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്ന് 73,200 രൂപയായിരുന്നു ഒരു പവന്റെ വില.
4/5ഓഗസ്റ്റ് 8ന് സർവകാല റെക്കോർഡിലും സ്വർണവില എത്തിയിരുന്നു. 75,760 രൂപയായിരുന്നു അന്നേ ദിവസം സ്വർണത്തിന് വിലയുണ്ടായിരുന്നത്.
5/5പിന്നീട് തുടർച്ചയായി കുറഞ്ഞ സ്വർണവില ഇപ്പോൾ 74,320 രൂപയിൽ എത്തി നിൽക്കുകയാണ്.