Gold Price Today 15 ജൂലൈ 2025: സ്വർണവിലയിൽ ഇന്ന് ചെറിയ ആശ്വാസം. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയിലെത്തി.
1/5ഇന്നലെ സ്വർണത്തിന് വില ഉയർന്നിരുന്നു. 73,240 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
2/5ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന്റെ വില 9145 രൂപയായി. ഇന്നലെ 9155 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.
3/5കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 73,160 രൂപയിലാണ് വ്യാപാരം.
4/5ഈ മാസത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 9ാം തീയതിയാണ്. ഒരു ഗ്രാമിന് 9,000 രൂപയും ഒരു പവന് 72,000 രൂപയുമായിരുന്നു വില.
5/5ജൂലൈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: ജൂലൈ 1- 72,160, ജൂലൈ 2- 72,520, ജൂലൈ 3- 72,840, ജൂലൈ 4- 72,400, ജൂലൈ 5- 72,480, ജൂലൈ 6- 72,480, ജൂലൈ 7- 72,080, ജൂലൈ 8- 72,480, ജൂലൈ 9- 72,000, ജൂലൈ 10- 72,160, ജൂലൈ 11- 72,600, ജൂലൈ 12- 73,120, ജൂലൈ 13- 73,120, ജൂലൈ 14- 73,240, ജൂലൈ 15 - 73,160.