Gold Rate in Kerala Today 16 November 2025: സംസ്ഥാനത്ത് സ്വർണവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉപഭോക്താക്കളിൽ വലിയ ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. നിലവിൽ 90,000ന് മുകളിൽ തന്നെയാണ് സ്വർണവിലയുള്ളത്.
ഇന്നലെ 1440 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ ഒരു പവന്റെ വിപണിവില 91, 720 രൂപയാണ്.
ഒരു ഗ്രാമിന് 180 രൂപയും ഇന്നലെ കുറഞ്ഞിരുന്നു. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 11,465 രൂപയാണ് വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത് നവംബർ 13നാണ്. 94,320 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില.
നവംബർ 5ന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഒരു പവന് 91,000 രൂപയാണ് വിലയെങ്കിലും ഇന്ന് സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടി, പണിക്കൂലി എല്ലാം കൂടി ചേർത്ത് ഒരു ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.