Gold Rate in Kerala Today 17 January 2026: സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിന് മുകളിൽ തന്നെ നിൽക്കുകയാണ്.
സ്വർണവിലയിൽ ഇന്ന് വർധനവ്. ഒരു ലക്ഷത്തിന് മുകളിൽ തന്നെയാണ് ഇന്നും സ്വർണവിലയുള്ളത്.
കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ സ്വർണവില നോക്കാം.
ഇന്ന് 280 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 1,05,440 രൂപയായിരിക്കുകയാണ്.
ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് വില ഉയർന്നത്. 13,180 രൂപ നിരക്കിലാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.
ജനുവരി 14ന് രേഖപ്പെടുത്തിയ 1,05,600 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
ജനുവരി 1ന് രേഖപ്പെടുത്തിയ 99,040 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.