Gold Rate in Kerala Today 18 November 2025: സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴേക്കിറങ്ങുകയാണ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. വില കുറഞ്ഞുവെങ്കിലും ഇപ്പോഴും 90,000ന് മുകളിൽ തന്നെയാണ് ഒരു പവൻ സ്വർണത്തിന്റെ നിരക്ക്
ഇന്ന് ഒരു പവന് 1,280 രൂപ കുറഞ്ഞ് 90,680 രൂപയിലെത്തി സ്വർണ്ണവില. ഒരു ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 രൂപയിലുമെത്തി വിപണിനിരക്ക്
ഇന്നലെ രാവിലെ ഒരു പവന് 91,640 രൂപയും ഉച്ചകഴിഞ്ഞ് ഒരു പവന് 91,960 രൂപയുമായിരുന്നു വിപണിനിരക്ക്
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 5നാണ്. 89,080 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണ്ണത്തിന്. ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്ക് രേഖപ്പെടുത്തിയത് 13ാം തീയതിയാണ്. 94,320 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വർണ്ണത്തിന്.
കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 90,680 രൂപയിലാണ് വ്യാപാരം
നവംബർ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 90,200, നവംബർ 2- 90,200, നവംബർ 3- 90,320, നവംബർ 4- 89,800, നവംബർ 5- 89,080, നവംബർ 6- 89,400, നവംബർ 6- 89,880, നവംബർ 7- 89,480, നവംബർ 8- 89,480, നവംബർ 9- 89,480, നവംബർ 10- 90,360, നവംബർ 10- 90,800, നവംബർ 11- 92,600, നവംബർ 11- 92,280, നവംബർ 12- 92,040, നവംബർ 13- 93,720, നവംബർ 13- 94,320, നവംബർ 14- 93,760, നവംബർ 14- 93,160, നവംബർ 15- 91,720, നവംബർ 16- 91,720, നവംബർ 17- 91,640, നവംബർ 17- 91,960, നവംബർ 18- 90,680.