Kerala Gold Rate Today: സ്വർണവിലയിൽ ഇന്ന് വർദ്ധനവ്; ഒറ്റയടിയ്ക്ക് കൂടിയത് 560 രൂപ!

Written ByAjitha Kumari
Published: Oct 29, 2025, 10:52 AM IST|Updated: Oct 29, 2025, 10:52 AM IST

Kerala Gold Rate Latest Updates: സംസ്ഥാനത്തെ സ്വർണ്ണവില ഒരിടവേളയ്ക്ക് ശേഷം 90000 ൽ താഴെ എത്തിയെങ്കിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

Kerala Gold RAte Today1/11

സംസ്ഥാനത്തെ സ്വർണ്ണവില ഒരിടവേളയ്ക്ക് ശേഷം 90000 ൽ താഴെ എത്തിയെങ്കിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

Gold Rate Today2/11

ഇടയ്ക്ക് വർധിച്ച സ്വർണ്ണവില ഈ മാസം 10 ന് വീണ്ടും 90000 ൽ താഴെ എത്തിയിരുന്നു. ശേഷം വീണ്ടും വില വർധിക്കുകയായിരുന്നു. 

 

One Pavan Rate3/11

ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 560 രൂപയാണ്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 89,160 രൂപയാണ്

 

1 gm rate today4/11

ഗ്രാമിന് 70 രൂപ കൂടി. ഇതോടെ ഒരു ഗ്രാമിന്റെ ഇന്നത്തെ വില 11,145 ആയി.

 

Gold rate down twice yesterday5/11

ഇന്നലെ മാത്രം രണ്ടു തവണയായി കുറഞ്ഞത് 1800 രൂപയാണ്. ഇതോടെ സ്വർണ്ണ വില ഇന്നലെ 88600 ആയിരുന്നു. തുടർന്ന് ഇന്ന് വീണ്ടും വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുകയായിരുന്നു

Gold Rate Decreased6/11

ഏകദേശം പത്തു ദിവസത്തിനിടെ പവനിൽ 9000 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത് അനന്ത ശ്രദ്ധേയം.

Lowest Rate On October7/11

ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില

Highest Rate On October8/11

ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് ഒക്ടോബർ 17 നായിരുന്നു.  അത് സ്വർണ്ണവിലയിലെ സര്‍വകാല റെക്കോര്‍ഡ് ആയിരുന്നു.

International Market9/11

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. 

International Market vs Indian Market10/11

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം എന്നാണ് റിപ്പോർട്ട്.

Gold Rate On October11/11

ഒക്ടോബർ മാസത്തിലെ സ്വർണവില അറിയാം...

ഒക്ടോബർ 01: 87,440, ഒക്ടോബർ 02: 87,040, ഒക്ടോബർ 03: 86,920, ഒക്ടോബർ 04: 87,560, ഒക്ടോബർ 05: 87,560, ഒക്ടോബർ 06: 88,560, ഒക്ടോബർ 07: 89,480, ഒക്ടോബർ 08: 90,320, ഒക്ടോബർ 08: 90,880 (വൈകുന്നേരം), ഒക്ടോബർ 09: 91,040, ഒക്ടോബർ 10: 89680 (രാവിലെ), 90720 (വൈകുന്നേരം), ഒക്ടോബർ 11: 91,120 (രാവിലെ), 91,720 (വൈകുന്നേരം), ഒക്ടോബർ 12: 91,720, ഒക്ടോബർ 13: 91,960, ഒക്ടോബർ 14: 94,360, ഒക്ടോബർ 15: 94,520, ഒക്ടോബർ 16: 94,520, ഒക്ടോബർ 17: 97,360, ഒക്ടോബർ 18: 95,960, ഒക്ടോബർ 19: 95,960, ഒക്ടോബർ 20: 95,840, ഒക്ടോബർ 21: 97,360 (രാവിലെ), 95,760 (വൈകുന്നേരം), ഒക്ടോബർ 22: 93,280 (രാവിലെ), 92,320 (വൈകുന്നേരം), ഒക്ടോബർ 23: 91,720, ഒക്ടോബർ 24: 92,000 (രാവിലെ)  91,200 (വൈകുന്നേരം), ഒക്ടോബർ 25: 91,200, ഒക്ടോബർ 26: 92,120, ഒക്ടോബർ 27: 91,280 (രാവിലെ) 90,400 (വൈകുന്നേരം ), ഒക്ടോബർ 28: 89,800 (രാവിലെ) 88,600 (വൈകുന്നേരം)