Gold Rate in Kerala Today 1 October 2025: സ്വർണവില വീണ്ടും വർധിച്ചു. സംസ്ഥാത്ത് ഒരു പവൻ സ്വർണത്തിന്റെ വില 87,000 രൂപയായി.
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 10,875 രൂപയാണ് ഇന്നത്തെ വില.
പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില സർവ്വകാല റെക്കോർഡിലെത്തി.
ചരിത്രത്തിൽ ആദ്യമായി സ്വർണവില 87,000ത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 87,000 രൂപയാണ്.
ഇന്നലെ പവന് 920 രൂപ വർധിച്ച് റെക്കോർഡ് വിലയിൽ എത്തിയിരുന്നു. പിന്നീട് വൈകിട്ട് 640 രൂപ കുറഞ്ഞു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 10,875 രൂപയാണ് നിരക്ക്. 18 കാരറ്റ് സ്വർണത്തിന് 8940 ആണ്.
14 കാരറ്റിന് 6960 രൂപയാണ്. 9 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 4490 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങൾ, ഇറക്കുമതി തീരുവ, നികുതികൾ എന്നിവ സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.