Gold Rate in Kerala Today 31 October 2025: സ്വർണവിലയിലെ ചാഞ്ചാട്ടം ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. വലിയ രീതിയിലുള്ള വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇനി ഉച്ചയ്ക്ക് ശേഷം സ്വർണവില കൂടുമോ കുറയുമോ എന്ന് കാത്തിരുന്ന് അറിയാം.
1/5880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ ഒരു പവന്റെ വില വീണ്ടും 90,000ന് അടുത്ത് എത്തിയിരിക്കുകയാണ്. 89,960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
2/5ഒരു ഗ്രാമിന് ഇന്ന് കൂടിയത് 110 രൂപയാണ്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത് 11245 രൂപയിലാണ്.
3/5ഇന്നലെ രാവിലെ വിലയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും വൈകിട്ടോടെ വീണ്ടും മുകളിലേക്ക് കുതിക്കുകയായിരുന്നു.
4/5ഒക്ടോബർ 28ന് 90,000ന് താഴേക്ക് എത്തിയ സ്വർണവില വീണ്ടും മുകളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
5/5ഒക്ടോബർ 17, 21 തിയതികളിലാണ് സ്വർണവില സർവ്വകാല റെക്കോർഡിലെത്തിയിരുന്നത്. 97,360 രൂപയായിരുന്നു ആ ദിവസങ്ങളിലെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബർ 3ന് രേഖപ്പെടുത്തിയ 86,560 രൂപയാണ്