Gold price Today 5 September 2025: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. സർവകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ് വില.
80,000 രൂപയ്ക്കടുത്തെത്തിയിരിക്കുകയാണ് സ്വർണവില. ഈ പോക്ക് പോയാൽ അധികം താമസിക്കാതെ ആ വിലയിലേക്ക് സ്വർണവില എത്തും
1/5560 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 78,920 രൂപയിലെത്തിയിരിക്കുകയാണ്.
2/5ഒരു ഗ്രാമിന് 70 രൂപയാണ് കൂടിയത്. 9865 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില.
3/5ഇന്നലെ സ്വർണത്തിന് വില കുറഞ്ഞെങ്കിലും 80 രൂപ മാത്രമാണ് പവന് കുറഞ്ഞത്. എന്നാൽ ഇന്ന് വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.
4/5കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവടിങ്ങളിലും ഒരു പവന് 78,920 രൂപയും ഒരു ഗ്രാമിന് 9865 രൂപയുമാണ് വില.
5/5ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 78,000 കടന്നിരിക്കുന്നത്.