Gold Rate in Kerala Today 8 october 2025: സംസ്ഥാനത്തെ സ്വർണവില ഒരു ലക്ഷത്തിലേക്ക് കടക്കുന്നു. വലിയ കുതിപ്പാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വർണവിലയിലുണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇന്നും സ്വർണത്തിന് വില വർധിച്ചിരിക്കുകയാണ്. 90,000 കടന്നിരിക്കുകയാണ് ഇപ്പോൾ സ്വർണവില.
840 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. ഇതോടെ ഒരു പവന്റെ വില 90,320 രൂപയായിരിക്കുകയാണ്.
ഒരു ഗ്രാമിന് ഇന്ന് കൂടിയത് 105 രൂപയാണ്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,290 രൂപയിലെത്തിയിരിക്കുകയാണ്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലും സർവ്വകാല റെക്കോർഡിലുമാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ സ്വർണത്തിന് ഇതേ വില തന്നെയാണ്. ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി ഒക്കെയായി 1 ലക്ഷത്തിന് മുകളിൽ കൊടുക്കേണ്ടി വരും.
ഇനിയും വില കൂടാൻ തന്നെയാണ് സാധ്യത. ഇനി അഥവാ കുറയുവാണെങ്കിൽ തന്നെ വലിയ കുറവുണ്ടാകാൻ സാധ്യതയില്ല.