Kerala Gold Rate Today: സ്വർണ്ണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 6640 രൂപ!

Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 6640 രൂപയാണ്.

1 /8

Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്.

2 /8

പവന് ഒറ്റയടിക്ക് കുറഞ്ഞത് 6640 രൂപയാണ്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വില 1,11,1200 ആയി.

3 /8

ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് ഒരു ഗ്രാം  സ്വർണ്ണത്തിന്റെ വില 13,890 രൂപ ആയിട്ടുണ്ട്.  

4 /8

റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. ഇന്ന് 6,640 രൂപയും കുറഞ്ഞു.

5 /8

ഡിസംബര്‍ 23 നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

6 /8

ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.    

7 /8

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.  

8 /8

ഫെബ്രുവരി മാസത്തിലെ സ്വർണ്ണ വില അറിയാം... ഫെബ്രുവരി 01: 117760, ഫെബ്രുവരി 02: 111120

You May Like

Sponsored by Taboola