Gold Rate in Kerala Today 03 March 2026: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സ്വർണവിലയിൽ വർധനവുണ്ടാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. എന്നാൽ ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ ആശ്വാസകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് വൈകിട്ട് സ്വർണവിലയിലുണ്ടായ മാറ്റം നോക്കാം.
സ്വർണവിലയിൽ ഇന്ന് രണ്ട് തവണയാണ് മാറ്റമുണ്ടായിരിക്കുന്നത്. വൈകിട്ട് 1,760 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,22,920 ആയി.
ഗ്രാമിന് 220 രൂപ കുറഞ്ഞ് 15,365 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണവ്യാപാരം നടക്കുന്നത്.
ഇന്ന് ആകെ 2,120 രൂപയാണ് പവന് കുറഞ്ഞത്. ഒരു ഗ്രാമിന് 265 രൂപയുമാണ് ഇന്ന് മൊത്തത്തിൽ കുറഞ്ഞത്.
ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് മാർച്ച് ഒന്നിനാണ്. 1,26,920 രൂപയായിരുന്നു അന്നത്തെ വിപണി നിരക്ക്.
സ്വർണവില കുറയുന്നത് ആശ്വാസമാണെങ്കിലും ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിൽ തന്നെ നിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.