Gold Rate Today 10.12.2025: വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് 95,500ന് മുകളിൽ

Kerala Gold Price Hike: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ സ്വർണവില അറിയാം.

  • Dec 10, 2025, 11:11 AM IST
1 /7

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്നലെ (11.12.2025) രാവിലെയും വൈകിട്ടും സ്വർണവില കുറഞ്ഞിരുന്നു. ഇന്ന് വിലയിൽ വീണ്ടും വർധനവുണ്ടായി.

2 /7

പവന് 640 രൂപയാണ് 22 കാരറ്റ് സ്വർണത്തിന് വർധിച്ചിരിക്കുന്നത്. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 720 രൂപ കുറഞ്ഞിരുന്നു.

3 /7

ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 94,920 രൂപയായിരുന്നു വില. എന്നാൽ 640 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന് വീണ്ടും 95,500 രൂപയ്ക്ക് മുകളിലായി.

4 /7

ഇന്ന് 95,560 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഒരു ഗ്രാം സ്വർണത്തിന് 80 രൂപ വർധിച്ച് 11,945 രൂപയായി.

5 /7

നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലി ഉൾപ്പെടെ ഒരു ലക്ഷം രൂപയിൽ അധികം നൽകണം.

6 /7

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9880 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഒരു പവന് 79040 ആണ് ഇന്നത്തെ വില.

7 /7

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരിവിപണിയിലെ മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

You May Like

Sponsored by Taboola