Gold Rate in Kerala Today 18 October 2025: ആഗോള വിപണിയിൽ എക്കാലത്തെയും ഉയരത്തിൽ നിൽക്കുകയാണ് ഇപ്പോൾ സ്വർണവില.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഏറ്റവും ഉയരത്തിൽ നിന്നിട്ടാണ് ഇപ്പോൾ സ്വർണവിലയിൽ നേരിയ കുറവ് വന്നിരിക്കുന്നത്. ഇപ്പോഴും 95,000ന് മുകളിൽ തന്നെയാണ് വില.
1/51400 രൂപയാണ് ഇന്ന് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് 95,960 രൂപയായിരിക്കുകയാണ്.
2/5ഒരു ഗ്രാം സ്വർണത്തിന് 175 രൂപ കുറഞ്ഞ് വില 11,995 രൂപയിലെത്തി നിൽക്കുകയാണ്.
3/5ഇന്നലെ ഒരു പവന് 2,840 രൂപയും ഒരു ഗ്രാമിന് 355 രൂപയും വർധിച്ചിരുന്നു. പവന് 97,360ഉം ഗ്രാമിന് 12,170 രൂപയുമായിരുന്നു ഇന്നലെ വില. ഈ റെക്കോർഡ് തുകയിൽ നിന്നാണ് ഇന്ന് താഴേക്കിറങ്ങിയിരിക്കുന്നത്.
4/5രണ്ടാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് 10,800 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
5/5സ്വർണവില ഇനി ഒരുപാട് താഴേക്ക് പോകുമെന്ന പ്രതീക്ഷ വേണ്ട. ഒരു ലക്ഷത്തിലേക്ക് സ്വർണവിലയെത്താൻ അധിക ദൂരമില്ല.