Gold Rate in Kerala Today 22 January 2026: സംസ്ഥാന കുതിച്ചുകൊണ്ടിരിക്കുന്ന സ്വർണവിലയിൽ നേരിയ ആശ്വാസം.
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ കുറവ്. ഇന്നലെ രണ്ട് തവണ കൂടിയ സ്വർണവില വൈകുന്നേരത്തോടെ താഴേക്കിറങ്ങിയിരുന്നു. ഇന്നും വിലയിൽ ഇടിവാണുണ്ടായിരിക്കുന്നത്.
കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങിൽ ഇന്ന് സ്വർണത്തിന്റെ വില എങ്ങനെയാണെന്ന് നോക്കാം.
ഇന്ന് ഒരു പവൻ സ്വർണത്തിന് 1680 രൂപയാണ് കുറഞ്ഞത്. പവന്റെ വില ഇതോടെ 1,13,160 എന്ന നിരക്കിലേക്കെത്തിയിരിക്കുകയാണ്.
ഒരു ഗ്രാം സ്വർണത്തിന് 210 രൂപ കുറഞ്ഞ് 14,145 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രേഖപ്പെടുത്തിയ 1,15,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. സർവ്വകാല റെക്കോർഡുമാണിത്.
ജനുവരി 1ന് രേഖപ്പെടുത്തിയ 99,040 രൂപയാണ് ജനുവരി മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.