Gold Rate Today 02 June 2025: ഇന്നും കൂടിയോ? സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്

Written ByVishnupriya S
Published: Jun 02, 2025, 10:13 AM IST|Updated: Jun 02, 2025, 10:13 AM IST

Gold Rate Today 02 June 2025: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 240 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് പവന് 240 രൂപയാണ് സ്വർണത്തിന് വർധിച്ചത്. 

 

1/5

ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ചതോടെ ഇന്ന് 71,600 രൂപയാണ് വില. ഗ്രാമിന് 30 രൂപ വർധിച്ച് 8,950 രൂപയാണ് ഇന്ന് വിപണി നിരക്ക്.

 

2/5

ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങൾ സ്വർണവിലയെ സ്വാധീനിക്കും. ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

 

3/5

ഇന്നലെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 71,360 രൂപയായിരുന്നു. ഗ്രാമിന് 8,920 രൂപയുമായിരുന്നു വിപണിനിരക്ക്. 

 

4/5

മെയ് മാസം 15 നാണ് സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 68,880 രൂപയായി കുറഞ്ഞ സ്വർണവില പിന്നീട് കുതിച്ചുയർന്നു. എന്നാൽ മെയ് 8ന് രേഖപ്പെടുത്തിയ 73,040 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

 

5/5

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ സ്വർണവിലയെ സ്വാധീനിച്ചു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണം വാങ്ങി സൂക്ഷിക്കാൻ ആരംഭിച്ചതും സ്വർണവില വർധനയ്ക്ക് കാരണമായിട്ടുണ്ട്.