Gold Rate Today 02 June 2025: രാവിലെയും കേരളത്തിൽ സ്വർണത്തിന് വില ഉയർന്നിരുന്നു. ഇന്ന് രണ്ടാമത്തെ തവണയാണ് സ്വർണവിലയിൽ മാറ്റം സംഭവിക്കുന്നത്.
രാവിലത്തെ വിലവർധനവിന് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ മാറ്റം. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിനും ഒരു ഗ്രാമിനും വില ഉയർന്നിരുന്നു.
രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ വർധിച്ച് 71,600 രൂപയായിരുന്നു വില. ഗ്രാമിന് 30 രൂപ കൂടി 8950 രൂപയുമായിരുന്നു വില.
ഉച്ചയോടെ വീണ്ടും സ്വർണവിലയിൽ മാറ്റം വന്നിരിക്കുകയാണ്. സ്വർണവിലയിൽ വീണ്ടും വലിയ വർധനവാണുണ്ടായിരിക്കുന്നത്.
880 രൂപ രൂപയാണ് ഉച്ചയ്ക്ക് ശേഷം ഒറ്റയടിക്ക് സ്വർണത്തിന് വർധിച്ചിരിക്കുന്നത്. ഗ്രാമിന് 110 രൂപയും കൂടി. ഇതോടെ ഒരു പവന് 72,480 രൂപയും ഒരു ഗ്രാം സ്വർണത്തിന്റെ വില 9060 രൂപയുമായി.
ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് കേരളത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വർണവിലയിൽ പ്രതിഫലിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിരവധി പേർ സ്വർണം വാങ്ങിക്കുന്നുണ്ട്. ഇതും സ്വർണവില ഉയരാൻ കാരണമായി.
ജൂൺ മാസം തുടങ്ങി രണ്ടാമത്തെ ദിവസത്തിൽ തന്നെ വലിയ വർധനവുണ്ടായിരിക്കുകയാണ് സ്വർണത്തിന്. ഇത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന വർധനവാണ്.