Gold Rate Today 03 June 2025: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധന
സംസ്ഥാനത്ത് ഇന്ന് പവന് 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്
1/5ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചതോടെ ഇന്ന് 72,640 രൂപയാണ് വില. ഗ്രാമിന് 20 രൂപ വർധിച്ച് 9,080 രൂപയാണ് ഇന്ന് വിപണി നിരക്ക്.
2/5ഇന്നലെ സംസ്ഥാനത്ത് രാവിലെ പവന് 240 രൂപ കൂടി 71,600 രൂപയിലെത്തിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി
3/5ഉച്ചയോടെ 880 രൂപയാണ് ഒറ്റയടിക്ക് പവന് വർദ്ധിച്ചത്. ഇതോടെ 72,480 രൂപയായിരുന്നു. ഗ്രാമിന് 110 രൂപ കൂടി 9,060 രൂപയുമായി. ഇതിന് ശേഷം ഇന്ന് വീണ്ടും പവന് 160 രൂപ വർദ്ധിച്ചിരിക്കുകയാണ്.
4/5സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മെയ് മാസം 15നാണ്. 68,880 രൂപയായി കുറഞ്ഞ സ്വർണവില പിന്നീട് കുതിച്ചുയർന്നു. എന്നാൽ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് മെയ് 8ന് രേഖപ്പെടുത്തിയ 73,040 രൂപയാണ്.
5/5ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ സ്വർണവിലയെ സ്വാധീനിക്കും. ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.