Gold Rate Today 04 June 2025: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് തന്നെ. ഇന്നും സ്വർണത്തിന്റെ വിലയിൽ നേരിയ വർധനവുണ്ടായി.
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ജൂൺ മാസം തുടങ്ങിയത് മുതൽ വില ഉയർന്ന് കൊണ്ടിരിക്കുകയാണ്.
72,720 ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവല. ഒരു ഗ്രാമിന് 10 രൂപ കൂടി 9,090 രൂപയായിരിക്കുകയാണ്. വില ഉയരുന്നത് ഉപഭോക്താതക്കളെ ആശങ്കയിലാക്കുന്നുണ്ട്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇന്ന് വീണ്ടും വില കൂടിയിരിക്കുകയാണ്.
ജൂൺ 2ന് രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഉച്ചയോടെ 880 രൂപയാണ് പവന് ഒറ്റയടിക്ക് വർദ്ധിച്ചത്. ഗ്രാമിന് 110 രൂപയും കൂടിയിരുന്നു.
ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വർണവിലയിൽ പ്രതിഫലിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൽ സ്വർണം വാങ്ങിക്കുന്നതുംവില ഉയരാൻ കാരണമായി.
സ്വർണവിലയിലെ ഈ വർധനവ് ഉപഭോക്താക്കളെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.