Gold Rate in Kerala: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവില ഇന്ന് റോക്കറ്റ് വേഗത്തിലാണ് കുതിച്ചത്. പവന് 560 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത്.
ഇന്നത്തെ വർദ്ധനവോടെ സ്വർണ്ണവില വീണ്ടും 64,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 64,080 ആണ് വിപണി വില. ഗ്രാമിന് ഇന്ന് 70 രൂപ വർദ്ധിച്ച് 8,010 രൂപയായി.
ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 70,000-75,000 രൂപയെങ്കിലും വേണം.
പുതുവർഷത്തിന്റെ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് വിലയിലേക്ക് വീണ്ടും കുതിപ്പ് തുടരുന്നു
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം. മാത്രമല്ല യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.
ഒരാഴ്ചയോളം സ്വർണവില ഇടിഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തിയിരുന്നു. ഇത് സ്വർഭാരണ പ്രേമികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും വില വർദ്ധിക്കുന്നത് ആശങ്ക ഉണർത്തിയിട്ടുണ്ട്.
ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ന്ന തുക വേണം ഒരു പവൻ സ്വർണ്മം വാങ്ങാൻ. ഇതൊന്നും പോരാതെ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.