Gold Rate in Kerala: തൊട്ടാൽ പൊള്ളും പൊന്ന്! സ്വർണവിലയിൽ ഇന്നും വർധനവ്

Gold Rate in Kerala: സ്വർണ്ണം പവന് ഇന്ന് കൂടിയത് 440 രൂപ

 

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ ഒറ്റയടിക്ക് 560 രൂപ വർദ്ധിച്ച് സ്വർണ്ണത്തിന് ഇന്ന് പവന് കൂടിയത് 440 രൂപയാണ്. 

 

1 /7

ഇന്നത്തെ വർദ്ധനവോടെ സ്വർണ്ണവില വീണ്ടും 64,500 കടന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 64,520 ആണ് വിപണി വില. ഗ്രാമിന് ഇന്ന് 55 രൂപ വർദ്ധിച്ച് 8,065 രൂപയായി.     

2 /7

ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 70,000-75,000 രൂപയെങ്കിലും വേണം.    

3 /7

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ന്ന തുക വേണം ഒരു പവൻ സ്വർണം വാങ്ങാൻ. ഇതൊന്നും പോരാതെ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.    

4 /7

പുതുവർഷത്തിന്റെ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് വിലയിലേക്ക് വീണ്ടും കുതിപ്പ് തുടരുന്നു    

5 /7

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം.  മാത്രമല്ല യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.     

6 /7

ഒരാഴ്ചയോളം സ്വർണവില ഇടിഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തിയിരുന്നു. ഇത് സ്വർഭാരണ പ്രേമികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും വില വർദ്ധിക്കുന്നത് ആശങ്ക ഉണർത്തിയിട്ടുണ്ട്.     

7 /7

ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്.     

You May Like

Sponsored by Taboola