Gold Price in Kerala: സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; ഇന്ന് പവന് കുറഞ്ഞത് 360 രൂപ

Published: Mar 06, 2025, 10:19 AM IST|Updated: Mar 06, 2025, 10:19 AM IST

Gold Rate Today: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി

 

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കേരളത്തില്‍ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 360 രൂപ കുറഞ്ഞു. 

 

1/6

രണ്ട് ദിവസമായി കുതിപ്പ് തുടർന്ന സ്വര്‍ണ്ണത്തിന് ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 360 രൂപ കുറഞ്ഞ് 64,160 രൂപയിലെത്തി.

 

2/6

ഗ്രാമിന് 45 രൂപ കുറഞ്ഞ് ഇന്ന് 8,020 രൂപയായി. ജനുവരി 22 ന് ആദ്യമായാണ് സ്വർണവില റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡിലേക്ക് കുതിച്ചത്.  

 

3/6

ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 70,000 രൂപയെങ്കിലും വേണം.  

 

4/6

ഒരാഴ്ചയോളം സ്വർണവില ഇടിഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തിയിരുന്നു. ഇത് സ്വർഭാരണ പ്രേമികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും വില വർദ്ധിക്കുന്നത് ആശങ്ക ഉണർത്തിയിട്ടുണ്ട്.     

 

5/6

ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്.     

 

6/6

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം.  മാത്രമല്ല യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.