Kerala Gold Rate Today: സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് പവന് കൂടിയത് 120 രൂപ

Published: May 13, 2025, 10:56 AM IST|Updated: May 13, 2025, 10:56 AM IST

Kerala Gold Rate Today: മെയ് മാസത്തിൽ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളാണ് കാണാൻ സാധിക്കുന്നത്

ഒരു പവന് ഇന്ന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന്റെ വില 70,120 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 15 രൂപ കൂടി 8,765 രൂപയാണ് ഇന്നത്തെ വിപണിവില.

 

1/5

മെയ് 12ന് രേഖപ്പെടുത്തിയ 70,000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. മെയ് 8ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 73, 040 രൂപയായിരുന്നു അന്നത്തെ വില. 

 

2/5

മെയ് മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: മെയ് 1-70,200, മെയ് 2-70,040, മെയ് 3-70,040, മെയ് 4-70,040, മെയ് 5-70,200, മെയ് 6-72,200, മെയ് 7-72,600, മെയ് 8-73,040, മെയ് 9-72,120, മെയ് 10-72,360, മെയ് 11-72,360, മെയ് 12-70,000, മെയ് 13-70,120.

 

3/5

ഏപ്രിൽ 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഏപ്രിൽ 22ന് റെക്കോർഡ് വർധനവായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഏപ്രിൽ 8നാണ് ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില.

4/5

അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. 

 

5/5

അതുകൊണ്ട് തന്നെ ആ​ഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും. എന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ അതിനനുസരിച്ച് ഇന്ത്യയിലും വില കുറയണമെന്നില്ല.