Kerala Gold Price: പവന് ഇന്ന് 71,500 രൂപയും കടന്നു
200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 71,560 രൂപയായി.
1/5ഏപ്രിൽ മാസത്തിൽ വിശ്വസിക്കാനാകാത്ത തരത്തിലാണ് സ്വർണ്ണവില രേഖപ്പെടുത്തിയത്. റെക്കോർഡുകൾ തിരുത്തികുറിച്ച് കുതിപ്പ് തുടരുകയാണ് സ്വർണ്ണം.
2/5ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർദ്ധിച്ച് 8,945 രൂപയായി ഇന്ന് വിപണി നിരക്ക്. സർവകാല റെക്കോർഡിലാണ് ഇന്നത്തെ വില വർധനയോടെ സ്വർണവില എത്തിയിരിക്കുന്നത്.
3/5മൂന്ന് ദിവസം കൊണ്ട് 1800 രൂപയാണ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്.
4/5അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല.
5/5അന്താരാഷ്ട്ര സ്വർണ്ണവില വർദ്ധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.