Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില റെക്കോർഡ് കുറിച്ചു
പവന് ഇന്ന് 560 രൂപ വർദ്ധിച്ച് 72,120 രൂപയായി. ഒരു ഗ്രാം പൊന്നിന് ഇന്ന് 70 രൂപ ഉയർന്ന് 9,015 രൂപയായി.
ഏപ്രിൽ മാസത്തിൽ വിശ്വസിക്കാനാകാത്ത തരത്തിലാണ് സ്വർണ്ണവില രേഖപ്പെടുത്തിയത്. റെക്കോർഡുകൾ തിരുത്തികുറിച്ച് കുതിപ്പ് തുടരുകയാണ് സ്വർണ്ണം.
ഏപ്രിൽ 8നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില.
അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല.
അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: ഏപ്രിൽ 1- 68,080, ഏപ്രിൽ 2- 68,080, ഏപ്രിൽ 3- 68,480, ഏപ്രിൽ 4- 67,200, ഏപ്രിൽ 5- 66,480, ഏപ്രിൽ 6- 66,480, ഏപ്രിൽ 7- 66,280, ഏപ്രിൽ 8- 65,800, ഏപ്രിൽ 9- 66,320, ഏപ്രിൽ 10- 68,480, ഏപ്രിൽ 11- 69,960, ഏപ്രിൽ 12- 70,160, ഏപ്രിൽ 13- 70,160, ഏപ്രിൽ 14- 70,040, ഏപ്രിൽ 15- 69,760, ഏപ്രിൽ 16- 70,520, ഏപ്രിൽ 17- 71,360, ഏപ്രിൽ 18- 71,560, ഏപ്രിൽ 19- 71,560, ഏപ്രിൽ 20- 71,560, ഏപ്രിൽ 21- 72,120.