Kerala Gold Price 21 January 2026: കേരളത്തിൽ സ്വർണം ഇന്ന് റെക്കോർഡ് നിരക്കിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 460 രൂപയാണ് വർധിച്ചിരിക്കുന്നത്.
ജനുവരി 20 (ഇന്നലെ) നാല് തവണ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇന്നലെ മൂന്ന് തവണ വില ഉയരുകയും ഒരു തവണ വിലയിൽ കുറവുണ്ടാകുകയും ചെയ്തു.
22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് 14,190 രൂപയാണ്. ഒരു പവന് 1,13,520 രൂപയാണ് ഇന്നത്തെ നിരക്ക്.
ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും ആണ് ഇന്ന് വർധിച്ചിരിക്കുന്നത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,670 രൂപയും പവന് 93,280 രൂപയുമാണ് വില.
വെള്ളി വിലയിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 325 രൂപയാണ് ഇന്നത്തെ വില.
10 ഗ്രാം വെള്ളിക്ക് ഇന്ന് 3,250 രൂപയാണ് നിരക്ക്. വെള്ളി വിലയിലും ഇതോടെ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.