Kerala Gold Rate Today: ഇടിവിന് ഇടവേളയെടുത്ത് സ്വര്‍ണ്ണവില; ഇന്നത്തെ നിരക്കറിയാം

Written ByVishnupriya S
Published: Apr 29, 2025, 09:50 AM IST|Updated: Apr 29, 2025, 09:50 AM IST

Kerala Gold Price Today: കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സ്വർണവിലയില്‍ ഉണ്ടായ മാറ്റം പ്രതീക്ഷ നൽകുന്നതായിരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. പവന് ഇന്ന് പവന് 320 രൂപ വർദ്ധിച്ച് 71,840 രൂപയായി. ഒരു ഗ്രാമിന് 40 രൂപ ഉയർന്ന് 8,980 രൂപയായി.

1/6

ഏപ്രിൽ 22ന് റെക്കോർഡ് വർധനവായിരുന്നു സ്വർണവില രേഖപ്പെടുത്തിയത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 

 

2/6

ഏപ്രിൽ 8നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില. 

3/6

ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 75,000 രൂപയെങ്കിലും വേണം.  

4/6

അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആ​ഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും. 

5/6

ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: ഏപ്രിൽ 1- 68,080, ഏപ്രിൽ 2- 68,080, ഏപ്രിൽ 3- 68,480, ഏപ്രിൽ 4- 67,200, ഏപ്രിൽ 5- 66,480, ഏപ്രിൽ 6- 66,480, ഏപ്രിൽ 7- 66,280, ഏപ്രിൽ 8- 65,800, ഏപ്രിൽ 9- 66,320, ഏപ്രിൽ 10- 68,480, ഏപ്രിൽ 11- 69,960, ഏപ്രിൽ 12- 70,160, ഏപ്രിൽ 13- 70,160, ഏപ്രിൽ 14- 70,040, ഏപ്രിൽ 15- 69,760, ഏപ്രിൽ 16- 70,520, ഏപ്രിൽ 17- 71,360, ഏപ്രിൽ 18- 71,560, ഏപ്രിൽ 19- 71,560, ഏപ്രിൽ 20- 71,560, ഏപ്രിൽ 21- 72,120, ഏപ്രിൽ 22- 74,320, ഏപ്രിൽ 23- 72,120, ഏപ്രിൽ 24- 72,040, ഏപ്രിൽ 25- 72,040, ഏപ്രിൽ 26- 72,040, ഏപ്രിൽ 27- 72,040, ഏപ്രിൽ 28- 72,520, ഏപ്രിൽ 21- 72,840.

6/6

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ന്ന തുക വേണം ഒരു പവൻ സ്വർണ്മം വാങ്ങാൻ. ഇതൊന്നും പോരാതെ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.