Todays Gold Rate: കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില എത്രയെന്ന് അറിയാം. തുടർച്ചയായി നാലാം ദിവസവും വില ഉയർന്നതോടെ സ്വർണം വീണ്ടും റെക്കോർഡ് നിരക്കിലേക്കാണ് നീങ്ങുന്നത്.
1/7സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്. തുടർച്ചയായി നാലാം ദിവസമാണ് സ്വർണവില ഉയരുന്നത്. മാസത്തിൻറെ തുടക്കത്തിൽ ചെറിയ രീതിയിൽ ഉയർന്ന സ്വർണവില പിന്നീട് തുടർച്ചയായി നാലാം ദിവസവും വർധിച്ചിരിക്കുകയാണ്.
2/7ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 73,040 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
3/7കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 9130 രൂപയും ഒരു പവൻ സ്വർണത്തിന് 73,040 രൂപയുമാണ്.
4/7അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കും. ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വർണ വിലയിൽ പ്രതിഫലിക്കുന്നു.
5/7ജൂൺ ഒന്നിന് 71,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. ജൂൺ രണ്ടിന് രാവിലെ 71, 600 രൂപയിൽ വ്യാപാരം ആരംഭിച്ച സ്വർണം 72, 480ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
6/7ജൂൺ മൂന്നിന് 72, 640 ആയിരുന്നു സ്വർണവില. ജൂൺ നാലിന് സ്വർണവില പവന് 72, 720 ആയി. ജൂൺ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
7/7ഇറക്കുമതി തീരുവ, പ്രാദേശിക വിപണിയിലെ ആവശ്യകത, രൂപയുടെ മൂല്യത്തിലെ വ്യത്യാസം എന്നിവ സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.