Gold Rate Today: വീണ്ടും ഉയ‍ർന്ന് സ്വർണവില; പവന് വ‍ർധിച്ചത് 400 രൂപ, ഇന്ന് ഒരു പവൻ സ്വ‍ർണത്തിന് ഇത്ര

Published: May 24, 2025, 11:33 AM IST|Updated: May 24, 2025, 11:33 AM IST

Gold Price Hike Today Kerala: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 400 രൂപ കൂടി.

1/6

ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങൾ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്. ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വർണവിലയിൽ പ്രതിഫലിക്കുന്നു.

2/6

ഇന്നലെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഇന്ന് വീണ്ടും സ്വർണത്തിന് വില വർധിച്ചിരിക്കുകയാണ്. ഗ്രാമിനും പവനും എത്ര രൂപയാണ് വർധിച്ചതെന്നും ഇന്ന് ഒരു പവൻ സ്വർണത്തിന് എത്രയാണെന്നും അറിയാം.

3/6

ഇന്നലെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഇതോടെ പവന് 72,000 രൂപ കടക്കുമെന്ന് കരുതിയ സ്വർണവിലയിൽ കുറവ് വന്നു. എന്നാൽ ഇന്ന് വീണ്ടും വില വർധിച്ചു.

4/6

സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 71,920 രൂപയാണ് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ പ്രധാന നഗരങ്ങളിലെ വില. ഗ്രമിന് 50 രൂപ വർധിച്ച് 8990 രൂപയാണ് ഇന്ന്.

5/6

മെയ് മാസത്തിൽ സ്വർണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 15ന് ആണ്. 68,880 രൂപയായി കുറഞ്ഞ സ്വർണവില പിന്നീട് കുതിച്ചുയർന്നു. 1560 രൂപ കുറഞ്ഞതോടെയാണ് കുറേ നാളുകൾക്ക് ശേഷം സ്വർണവില 70,000ൽ താഴെ പോയത്.

6/6

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണം വാങ്ങി സൂക്ഷിക്കാൻ ആരംഭിച്ചതും സ്വർണവില വർധനയ്ക്ക് കാരണമായി.