Gold Rate Toay Kerala March 6 2026: സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില അറിയാം.
സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്.
പവന് 1,18,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 14,860 രൂപയാണ്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സ്വർണവിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. യുദ്ധത്തിൻറെ ആരംഭത്തിൽ കുതിച്ചുയർന്ന സ്വർണവില പിന്നീട് കുത്തനെ ഇടിയാൻ തുടങ്ങി.
ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് മാർച്ച് ഒന്നിനാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ആഗോളവിപണിയിലെ മാറ്റങ്ങളും ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
1-Mar-26 1,26,920 (Highest of Month) 2-Mar-26 124520 (Morning) 2-Mar-26 125040 (Afternoon) 3-Mar-26 124680 (Morning) 3-Mar-26 122920 (Evening)
4-Mar-26 120640 5-Mar-26 119920 (Morning) 5-Mar-26 119440 (Afternoon) 6-Mar-26 1,18,880 (Lowest of Month)