Gold Rate Today May 16 2025: സ്വർണത്തിന് ഇന്ന് വില കൂടി. ഇന്നലെ കുറഞ്ഞ സ്വർണവിലയിൽ ഇന്ന് വീണ്ടും വർധനവുണ്ടായിരിക്കുകയാണ്.
ഇന്നലെ കുറഞ്ഞ സ്വർണവില ഇന്നും വീണ്ടും വർധിച്ചിരിക്കുകയാണ്. ഇന്നലത്തെ ഇടിവിന് പിന്നാലെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണത്തിൻറെ ഇന്നത്തെ വിപണി നിരക്ക് എത്രയാണെന്ന് അറിയാം.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,560 രൂപ കുറഞ്ഞിരുന്നു. ഒരു പവന് 68,880 രൂപയായിരുന്നു. ഇന്ന് വീണ്ടും വില വർധിച്ചിരിക്കുകയാണ്.
ഇന്ന് ഗ്രാമിന് 110 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8,720 രൂപയായി. രാജ്യാന്തര സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര മാർക്കറ്റിലെ വ്യതിയാനങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കുന്നു.
ഇന്ന് പവന് 880 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിനാണ് 880 രൂപയുടെ വർധനവുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 69,760 രൂപയായി.
ഡോളറിനെതിരായ രൂപയുടെ മൂല്യം, കസ്റ്റംസ് തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മെയ് ഏഴിന് 72, 600 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയായിരുന്നു ഇത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില ഇന്നലെയാണ് രേഖപ്പെടുത്തിയത്. 68, 880 ആയിരുന്നു ഒരു പവൻ സ്വർണത്തിൻറെ ഇന്നലത്തെ വില. മെയ് ഒന്ന് മുതൽ 14 വരെ സ്വർണവില 70,000 ന് മുകളിൽ ആയിരുന്നു.
ഇന്നലെ ഈ മാസത്തെ ഏറ്റവും വലിയ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. അത് ഇന്ന് വീണ്ടും വർധിച്ചിരിക്കുകയാണ്. ഇതോടെ ഒരു പവൻ സ്വർണാഭരണത്തിൻറെ വില വീണ്ടും 70,000ന് മുകളിൽ പോകുന്ന സ്ഥിതിയാണ്.
പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ആഭരണം വാങ്ങുമ്പോൾ 70,000ന് മുകളിൽ ആകും ഒരു പവൻറെ നിരക്ക്.