ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന ചലനങ്ങളും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ നിരക്കും സ്വർണവിലയെ സ്വാധീനിക്കും.
ആഭരണപ്രേമികളെ ആശങ്കിലാഴ്ത്തി സ്വർണവില ഉയർന്നുതന്നെ തുടരുകയാണ്. ആഭരണങ്ങൾക്ക് പുറമേ സുരക്ഷിത നിക്ഷേമെന്ന നിലയ്ക്കും സ്വർണം വാങ്ങുന്നവർ ഏറെയാണ്. ഇന്ന് സംസ്ഥാനത്ത് സ്വർണ വില എത്രയാണെന്നും ഒരു പവൻ സ്വർണം വാങ്ങുന്നതിന് എത്ര രൂപയാകുമെന്നും അറിയാം.
സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ആഭരണം വാങ്ങുന്നതിന് ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ ആകുന്നതിനാൽ സ്വർണവില ആഭരണപ്രേമികളെ ആശങ്കയിലാക്കുകയാണ്. ഡിസൈൻ ആഭരണങ്ങളാണ് വാങ്ങുന്നതെങ്കിൽ വില പിന്നെയും ഉയരും. ഇവയുടെ പണിക്കൂലി കൂടുതലായിരിക്കും.
മെയ് 15ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും മെയ് 16ന് വീണ്ടും വർധനവുണ്ടായി. ഈ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിരവധി പേരാണ് സ്വർണത്തിൽ നിക്ഷേപം നടത്തുന്നത്.
സംസ്ഥാനത്തെ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ സ്വർണവില അനുസരിച്ച് 10 ഗ്രാം സ്വർണത്തിന് 87,200 രൂപ വരെയാകും. ഇതിന് പുറമേ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെയാണ് ആഭരണത്തിൻറെ വില.
ഇന്ന് ഒരു പവൻ സ്വർണത്തിന് 69,760 രൂപയാണ് വിപണി നിരക്ക്. ഒരു ഗ്രാം 22 കാരറ്റിന് 8720 രൂപയും ഒരു ഗ്രാം 24 കാരറ്റിന് 9513 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,135 രൂപയാണ് വില.
ഡോളറിനെതിരായ രൂപയുടെ മൂല്യം, ആഗോള സാമ്പത്തിക രംഗത്തെ ചലനങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കും. ആഗോള വിപണിയിലെ ചലനം സ്വർണവിലയിൽ പ്രതിഫലിക്കും.
സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണെന്ന നിലയിൽ കൂടുതൽ പേർ സ്വർണം വാങ്ങി സൂക്ഷിക്കുന്നതാണ് സ്വർണവില ഉയർന്നു തന്നെ നിൽക്കാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.