ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന ചലനങ്ങളും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ നിരക്കും സ്വർണവിലയെ സ്വാധീനിക്കും.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 70,000ൽ താഴെയാണ് സ്വർണവിലയെങ്കിലും ഏത് നിമിഷവും ഇത് ഉയർന്നേക്കാമെന്ന നിലയിലാണ് ഇപ്പോഴത്തെ ട്രെൻഡ്. കൂടിയും കുറഞ്ഞും നിൽക്കുന്ന സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും മാറ്റമുണ്ടായിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് സ്വർണ വില എത്രയാണെന്നും ഒരു പവൻ സ്വർണം വാങ്ങുന്നതിന് എത്ര രൂപയാകുമെന്നും അറിയാം.
69,760 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റിന് 8,720 രൂപയും ഒരു ഗ്രാം 24 കാരറ്റിന് 9,513 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,135 രൂപയാണ് വില.
ഇപ്പോൾ സ്വർണം വാങ്ങുന്നതിന് ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ വലിയൊരു തുക നൽകേണ്ടതായി വരും. ഡിസൈൻ ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും.
മെയ് 15ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും മെയ് 16ന് വീണ്ടും വർധനവുണ്ടായി. ഈ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിരവധി പേർ സ്വർണത്തിൽ നിക്ഷേപം നടത്തുന്നുണ്ട്.
ഡോളറിനെതിരായ രൂപയുടെ മൂല്യം, ആഗോള സാമ്പത്തിക രംഗത്തെ ചലനങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കും. ആഗോള വിപണിയിലെ ചലനം സ്വർണവിലയിൽ പ്രതിഫലിക്കും.
കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,720 രൂപയാണ് വില. ഒരു പവന് 69,760 രൂപയുമാണ് വില.