Gold Rate Today May 28: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വ‍ർണവില, എങ്കിലും ഉയർന്നു തന്നെ

സംസ്ഥാനത്ത് സ്വ‍ർണവിലയിൽ മാറ്റമില്ല. ഇന്ന് കേരളത്തിലെ പ്രധാന ന​ഗരങ്ങളിലെ സ്വ‍ർണവില എത്രയാണെന്ന് അറിയാം.

  • May 28, 2025, 10:58 AM IST
1 /6

കേരളത്തിൽ മാറ്റമില്ലാതെ സ്വർണവില. ഒരു ​ഗ്രാം സ്വ‍ർണത്തിന് 8935 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ചിലയിടങ്ങളിൽ 7360 രൂപയും ചിലയിടങ്ങളിൽ 7325 രൂപയുമാണ്.

2 /6

വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ​ഗ്രാമിന് 110 രൂപയാണ് ഇന്ന് വെള്ളി വില. രാജ്യാന്തര തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

3 /6

രാജ്യാന്തര തലത്തിൽ സ്വർണവില കുറഞ്ഞെങ്കിലും കേരളത്തിൽ കുറയാതെ മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ പ്രധാന ന​ഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഇന്ന് ഒരു പവൻ സ്വർണത്തിന് 71, 480 രൂപയാണ്.

4 /6

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് 28 പൈസ ഇടിഞ്ഞ് 85.62ൽ ആണ് വ്യാപരം ആരംഭിച്ചത്. ഇത് സ്വർണ വില വർധിക്കാതിരുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നു.

5 /6

രാജ്യാന്തര തലത്തിലെ സാമ്പത്തിക മാറ്റങ്ങൾ, ഡോളറിനെതിരെ ഇന്ത്യൻ രൂപയിലുണ്ടാകുന്ന മൂല്യ വ്യത്യാസം എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കും. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വ‍ർണം വാങ്ങാൻ ആരംഭിച്ചതും വില വർധനയ്ക്ക് കാരണമായിട്ടുണ്ട്.

6 /6

രാജ്യാന്തര തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇറക്കുമതി തീരുവകളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും സ്വർണവിലയിൽ വ്യത്യാസങ്ങളുണ്ടാകും.

You May Like

Sponsored by Taboola