Gold Price Today 29 May 2025: സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ സ്വർണ്ണവില എത്രെന്ന് അറിയാം

Gold Price Today 29 May 2025: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്

 

കേരളത്തിൽ ഇന്ന് സ്വർണ്ണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്

 

1 /5

സ്വർണ്ണവില കുറഞ്ഞതോടെ ഒരു പവന് 71,160 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,895 രൂപയാണ് ഇന്നത്തെ സ്വർണ്ണവില  

2 /5

ഈ മാസത്തിലെ സ്വർണ്ണത്തിന്റെ ട്രെൻഡ് മുകളിലേക്കോ താഴേക്കോ എന്ന് പറയാനാവാത്ത സ്ഥിതിയിലാണ് പോക്ക്. ഇന്ന് വില കുറഞ്ഞാൽ നാളെ അതും കൂടി ചേർത്ത് വർദ്ധിക്കും. അല്ലെങ്കിൽ അതേ വിലയിൽ തുടരും.   

3 /5

73,040 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. 70,000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്  

4 /5

എന്നാൽ സ്വർണ്ണവിലയിൽ റെക്കോർഡ് നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ മാസത്തിലാണ്. 22ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് അന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില.  

5 /5

മെയ് മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: മെയ് 1-70,200, മെയ് 2-70,040, മെയ് 3-70,040, മെയ് 4-70,040, മെയ് 5-70,200, മെയ് 6-72,200, മെയ് 7-72,600, മെയ് 8-73,040, മെയ് 9-72,120, മെയ് 10-72,360, മെയ് 11-72,360, മെയ് 12-70,000, മെയ് 13-70,120, മെയ് 14-70,440, മെയ് 15-68,880, മെയ് 16-69,760, മെയ് 17-69,760, മെയ് 18-69,760, മെയ് 19-70,040, മെയ് 20-69,680, മെയ് 21-71,440, മെയ് 22-71,800, മെയ് 23-71,520, മെയ് 24-71,920, മെയ് 25-71,920, മെയ് 26-71,600, മെയ് 27-71,960, മെയ് 28-71,480, മെയ് 29-71,160.    

You May Like

Sponsored by Taboola