Budh Mangal Yuti 2025: ജ്യോതിഷപ്രകാരം ചൊവ്വയും ബുധനും പരസ്പരം 60 ഡിഗ്രി കോണിൽ എത്തുന്നതിലൂടെയാണ് ത്രിയേകാദശ യോഗം സൃഷ്ടിക്കുന്നത്.
1/7Triekadasha Yoga 2025: ജ്യോതിഷം അനുസരിച്ച് ഒരു നിശ്ചിത കാലയളവിനുശേഷം ഒമ്പത് ഗ്രഹങ്ങളും രാശിമാറ്റുന്നതിനൊപ്പം സ്ഥാനവും മാറ്റുന്നു. ഇതിന്റെ ഫലം 12 രാശികളിലും രാജ്യത്തും കാണപ്പെടും.
2/7ഈ ഒമ്പത് ഗ്രഹങ്ങളിൽ ഒന്നായ ഗ്രഹങ്ങളുടെ സേനാപധിയായ ചൊവ്വ നിലവിൽ കന്നിരാശിയിലാണ്, അത് ഉടൻതന്നെ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനുമായി സംയോജിച്ച് ലഭദൃഷ്ടി യോഗം അഥവാ ത്രിയേകാദശയോഗം സൃഷ്ടിക്കുന്നു.
3/7അതിലൂടെ ചില രാശിക്കാർക്ക് ജോലിയിലും ബിസിനസിലും ധാരാളം നേട്ടങ്ങൾ ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും. ഈ യോഗം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യകരമാകുമെന്ന് നോക്കാം….
4/7ജ്യോതിഷ പ്രകാരം ആഗസ്റ്റ് 15 ന് രാവിലെ 7:26 ന് ബുധനും ചൊവ്വയും പരസ്പരം 60 ഡിഗ്രിയിൽ ആയിരിക്കും, അതിലൂടെയാണ് ലാഭദൃഷ്ടി അഥവാ ത്രിയേകാദശയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് ബുധൻ കർക്കടകത്തിലും ചൊവ്വ കന്നിയിലും ആയിരിക്കും.
5/7ധനു (Sagittarius): ചൊവ്വ-ബുധ ത്രിയേകാദശയോഗം ഈ രാശിക്കാർക്ക് വളരെ ഗുണകരമാകും. ഇവർക്ക് എല്ലാ മേഖലകളിലും വലിയ വിജയവും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും, ആത്മവിശ്വാസം നിറയും അതുവഴി നിങ്ങൾക്ക് പല മേഖലകളിലും വിജയിക്കാൻ കഴിയും. ഈ സമയം ബിസിനസുകാർക്ക് നല്ലതായിരിക്കും. ഭാവിയിൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. സ്ഥാനവും പ്രശസ്തിയും ലഭിക്കും. ജീവിതത്തിൽ സന്തോഷം.
6/7വൃശ്ചികം (Scorpio): ചൊവ്വ-ബുധ ത്രികാദശയോഗം ഈ രാശിക്കാർക്കും ശുഭകരമായിരിക്കും. കോടതി കേസുകളിൽ നിങ്ങൾക്ക് വലിയ വിജയം, വിദ്യാർത്ഥികൾക്ക് ഗുണകരം, തീരുമാനമെടുക്കാനുള്ള കഴിവ് വർദ്ധിക്കും. പ്രണയ ജീവിതം നന്നായി പോകും. പങ്കാളിയുമായി നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങളുടെ എതിരാളികൾക്ക് കടുത്ത മത്സരം നടത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പല ജോലികളിലും നിങ്ങൾക്ക് വിജയം നേടാൻ കഴിയും. ഇതോടൊപ്പം മീനത്തിൽ ഇരിക്കുന്ന ശനിയും ചൊവ്വയും നിങ്ങൾക്ക് മാനസിക സമാധാനം നൽകും.
7/7കർക്കടകം (Cancer): ബുധ-ചൊവ്വയുടെ ത്രിയേകാദശയോഗം ഈ രാശിക്കാർക്ക് ഗുണകരമാകും. ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ചൊവ്വ വീരഭാവത്തിൽ നിൽക്കുന്നതിനാൽ എല്ലാ മേഖലകളിലും വിജയം, സാമ്പത്തിക നേട്ടങ്ങൾ നേടും, വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, കുട്ടികളിൽ നിന്ന് നല്ല വാർത്തകളും ലഭിക്കും. മത്സരപരമായ ജോലികളിൽ ത്രിയേകാദശ യോഗം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകും, അതുവഴി നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)