Guru Chandra Yuti: ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കുന്നതിലൂടെ വ്യാഴവുമായി കൂടിച്ചേർന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും. അതിലൂടെ ഈ രാശിക്കാർ മിന്നിത്തിളങ്ങും.
Gajakesari Rajayoga 2025: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറ്റം നടത്തുകയും അത് എല്ലാ രാശികളെയും ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കുകയും ചെയ്യും.
1/8Guru Chandra Yuti: ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കുന്നതിലൂടെ വ്യാഴവുമായി കൂടിച്ചേർന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും. അതിലൂടെ ഈ രാശിക്കാർ മിന്നിത്തിളങ്ങും.
2/8Gajakesari Rajayoga 2025: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറ്റം നടത്തുകയും അത് എല്ലാ രാശികളെയും ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കുകയും ചെയ്യും. നവഗ്രഹങ്ങളിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ചന്ദ്രൻ.
3/8ചന്ദ്രൻ ഒരു രാശിയിൽ രണ്ടര ദിവസം മാത്രമേ തങ്ങുകയുള്ളു. ആ സമയം മറ്റേതെങ്കിലും ഗ്രഹവുമായി സംയോജനം നടത്തുകയും അതിലൂടെ അടിപൊളി രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
4/8ചന്ദ്രൻ വ്യാഴവുമായി കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ഒരു കിടിലം യോഗമാണ് ഗജകേസരി രാജയോഗം. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് ഭാഗ്യം തെളിയും. ആ ഭാഗ്യ രാശിക്കാർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...
5/8മാർച്ച് 24 ന് രാവിലെ 10:24 ന് ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കും. മാർച്ച് 26 ന് ഉച്ചകഴിഞ്ഞ് 3:14 വരെ ഇവിടെ തുടരും. ഇതിലൂടെ മാർച്ച് 26 വരെ ഗജകേസരി രാജയോഗം തുടരും.
6/8മകരം (Capricorn): ഈ രാശിക്കാർക്ക് ഗജകേസരി രാജയോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് എല്ലാ മേഖലയിലും വലിയ വിജയം ഉണ്ടാകും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ചന്ദ്രൻ വരുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ എല്ലാ ആശങ്കകളും അവസാനിക്കും. ജീവിതത്തിൽ ഏറെ നാളായി തുടരുന്ന പ്രശ്‌നങ്ങൾ ഒരു പരിധി വരെ പരിഹരിക്കും, പല മേഖലകളിലും നിങ്ങൾക്ക് വലിയ വിജയം നേടാൻ കഴിയും, പങ്കാളിയുമായി എന്തെങ്കിലും തരത്തിലുള്ള പിരിമുറുക്കം ഉണ്ടായിരുന്നെങ്കിൽ അതും പരിഹരിക്കും. ബിസിനസിൽ നേട്ടം, ലക്ഷ്യം നേടും
7/8മേടം (Aries): ഈ രാശിക്കാർക്കും ഗജകേസരി രാജയോഗം വളരെയധികം നേട്ടങ്ങൾ നൽകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. ഈ രാശിയുടെ പത്തം ഭാവത്തിലാണ് ചന്ദ്രൻ വരുന്നത്. അതിലൂടെ ഇവർക്ക് തൊഴിൽ മേഖലയിൽ നേട്ടങ്ങൾ, ജീവിതത്തിൽ സന്തോഷംഎം, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, പുതിയ ജോലി തുടങ്ങുന്നതിന് ഈ കാലയളവ് ഗുണം ചെയ്യും. ബിസിനസിൽ നേധാരാളം ആനുകൂല്യങ്ങൾ ലഭിക്കും, സോഷ്യൽ മീഡിയയിലൂടെ ധനനേട്ടം, ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, മുടങ്ങിക്കിടക്കുന്ന ജോലി വീണ്ടും ആരംഭിക്കും
8/8കന്നി (Virgo): ഈ രാജയോഗം ഇവർക്കും അനുകൂലമായിരിക്കും. സന്തോഷം ലഭിക്കും, അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം, വളരെക്കാലമായി സമ്മർദ്ദം നേരിടുന്നുണ്ടെങ്കിൽ, അതിൽ വിജയം നേടും, ഭൂമി, വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)