Surya Varuna Gochar: മെയ് 6 ന് സൂര്യനും വരുണനും 45 ഡിഗ്രി കോണിൽ എത്തും. അതിലൂടെ അർദ്ധകേന്ദ്ര രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Surya Varuna Ardhakendra Yog 2025: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. ഇത് എല്ലാ മാസവും രാശിചക്രം മാറ്റും.
Surya Varun Ardhakendra Yoga 2025: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. ഇത് എല്ലാ മാസവും രാശിചക്രം മാറ്റും. അതുകൊണ്ടുതന്നെ സൂര്യന് ഒരു രാശി ചക്രം പൂർത്തിയാക്കാൻ 12 മാസത്തെ സമയമെടുക്കും.
ഈ സമയത്ത് സൂര്യൻ അതിന്റെ ഉച്ച രാശിയായ മേടത്തിലാണ്. ഈ രാശിയിൽ നിൽക്കുമ്പോൾ സൂര്യൻ ഏതെങ്കിലും ഗ്രഹവുമായി സംയോജിക്കുകയോ അല്ലെങ്കിൽ ദൃഷ്ടി പതിക്കുകയോ ചെയ്യുന്നതിനാൽ ചില ശുഭകരമായ രാജയോഗങ്ങൾ രൂപപ്പെടാറുമുണ്ട്.
ഇപ്പോഴിതാ മെയ് 6 ന് സൂര്യൻ വരുണ ഗ്രഹവുമായി ചേർന്ന് അർദ്ധ കേന്ദ്രയോഗം സൃഷ്ടിക്കും. സൂര്യൻ ഉച്ച രാശിയിൽ നിൽക്കുന്നതു കൊണ്ടുതന്നെ ഈ ശക്തമായ യോഗത്തിന്റെ ഫലവും ഇരട്ടിയാകും.
ചില രാശിക്കാർക്ക് ഈ സൂര്യ-വരുണ അർദ്ധ കേന്ദ്ര രാജയോഗത്തിൽ നിന്ന് എല്ലാ മേഖലകളിലും വൻ വിജയം നേടാനും സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനും കഴിയും. ആ രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..
വേദ ജ്യോതിഷ പ്രകാരം മെയ് 6 ന് വൈകുന്നേരം 6:41 ന് സൂര്യനും വരുണനും പരസ്പരം 45 ഡിഗ്രിയിൽ ആകും അതിലൂടെ അർദ്ധകേന്ദ്ര രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിന്റെ രൂപീകരണത്തോടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
വരുണ ഗ്രഹം ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. ഇത് ഒരു രാശിയിൽ ഏകദേശം 14 വർഷം തുടരും. നിലവിൽ വരുണ ഗ്രഹം മീന രാശിയിലാണ്.
ഇടവം (Taurus): ഈ രാശിക്കാർക്ക് സൂര്യ-വരുണ ഗ്രഹത്തിന്റെ ഫലമായി ഉണ്ടാകുന്ന അർദ്ധ-കേന്ദ്ര രാജയോഗം വളരെ ഗുണകരമായിരിക്കും. ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വലിയ വിജയം നേടാൻ കഴിയും, വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂല ഫലങ്ങൾ ലഭിച്ചേക്കാം, കോടതി കേസുകളിൽ വലിയ വിജയം കൈവരിക്കാൻ കഴിയും, ജീവിതത്തിൽ സന്തോഷം, വിദേശത്ത് താമസിക്കുന്നവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും.
മിഥുനം (Gemini): ഈ രാശിക്കാർക്ക് സൂര്യ-വരുണ അർദ്ധ-കേന്ദ്ര രാജയോഗം വൻ നേട്ടങ്ങൾ നൽകും. ഇതിലൂടെ ഇവരുടെ ആത്മവിശ്വാസം വർദ്ധിച്ചേക്കാം, വിവിധ മേഖലകളിൽ വിജയം, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, വരുമാന നേട്ടങ്ങൾ ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, ശമ്പള വർദ്ധനവിനൊപ്പം സ്ഥാനക്കയറ്റത്തിനും സാധ്യത, മാതാപിതാക്കളിൽ നിന്ന് പൂർണ്ണ പിന്തുണ, ആരോഗ്യം മികച്ചതാകും.
കർക്കിടകം (Cancer): ഈ രാശിയിൽ ജനിച്ചവർക്ക് എല്ലാ മേഖലകളിലും നല്ല ഫലങ്ങൾ ലഭിക്കും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. ജീവിതത്തിൽ വളരെക്കാലമായി തുടരുന്ന പ്രശ്നങ്ങൾ അവസാനിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെട്ടേക്കാം, സ്ഥാനക്കയറ്റവും സാധ്യത, ശമ്പള വർദ്ധനവോടെ പുരോഗതിക്കുള്ള നിരവധി വഴികൾ തെളിയും, അച്ഛന് സന്തോഷം ലഭിക്കും, മിക്ക പ്രവൃത്തികളിലും വിജയം കൈവരിക്കാൻ കഴിയും, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)